Information
HomeNews

അശാസ്ത്രീയമായി വില വർദ്ധനവ് കുറച്ചില്ലെങ്കിൽ കേരളത്തിലെ ക്രഷർ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കും CIMAK

27 Apr 20231 മിനിറ്റ് വായന
അശാസ്ത്രീയമായി വില വർദ്ധനവ് കുറച്ചില്ലെങ്കിൽ കേരളത്തിലെ ക്രഷർ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കും CIMAK

ക്രഷർ സമരം പിൻവലിച്ചെങ്കിലും ക്രഷർ ഉൽപ്പന്നങ്ങളുടെ ഭീമമായ വില കുറയ്ക്കുവാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവുക എന്നുള്ളത് അസാധ്യമാണ്. കേരളത്തിൽ ആറായിരത്തോളം ഹോളോബ്രിക്സ് ഇന്റർലോക്ക് മറ്റു സിമൻറ് ബ്രിക്സ് വ്യവസായങ്ങൾ ഉണ്ട്.

ക്രഷർ ഉല്പന്നങ്ങളുടെ അശാസ്ത്രീയമായ വില വർധനവ് ഈ സ്ഥാപനങ്ങൾ തുടർന്നും തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഇതുമൂലം ലക്ഷക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിൽ ആയിട്ടുള്ളത്. ക്രഷർ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുവാൻ അടിയന്തരമായി നിയമം കൊണ്ടുവരണമെന്ന് CIMAK സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ജില്ലാ കലക്ടർമാരുടെ ശ്രദ്ധയിൽ ഈ കാര്യം അവതരിപ്പിക്കും. സംസ്ഥാന വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങൾ അയക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക