Information
കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിൽ
21 Apr 20231 മിനിറ്റ് വായന
പയ്യന്നൂര്‍: കാറിലെത്തി പട്ടാപ്പകൽ പൂട്ടിയിട്ട വീടുകളിൽ കവർച്ച നടത്തി കടന്ന് കളയുന്ന കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ പോലീസിൻ്റെ പിടിയിൽ.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിൽ താമസിക്കുന്ന നിരവധി കവർച്ച കേസിലെ പ്രതി ഗർദ്ദർ വളപ്പിൽ ആശിഫ് (21) ആണ് പയ്യന്നൂർ ഡിവൈ എസ് പി കെ.ഇ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ എസ്.ഐ എം വി ഷീജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ്ലിൻ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, നൗഫൽ, ചന്ദ്രു എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.





