Information
കൈതപ്രത്ത് അഗ്നിഷ്ടോമ സോമയാഗത്തിന് തിരി തെളിഞ്ഞു
29 Apr 20232 മിനിറ്റ് വായന
പിലാത്തറ : കൈതപ്രം ഗ്രാമത്തിൽ അഗ്നിഷ്ടോമ സോമയാഗം കലാ-സാംസ്കാരിക പരിപാടികൾ മുൻ എം.പി. സുരേഷ് ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മരങ്ങാട് നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുഞ്ചീറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ തൃപ്പാദങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. സിനിമാതാരം ജലജ മുഖ്യാതിഥിയായി പങ്കെടുത്തു.
യാഗശാല നിർമ്മിച്ച രവി അന്തിത്തിരിയനെയും മാതമംഗലം മുച്ചിലോട്ട് സംഘത്തെയും ആദരിച്ചു. കൈതപ്രം വാസുദേവൻ നമ്പൂതിരി, എം.ശ്രീധരൻ നമ്പൂതിരി, കെ.വി.മധുസൂദനൻ, പ്രശാന്ത് ബാബു കൈതപ്രം എന്നിവർ സംസാരിച്ചു.
മൈസുരു എഡത്തൊരെ യോഗനന്ദേശ്വരി സരസ്വതി മഠം ശങ്കര ഭാരതി സ്വാമികൾ, തൃക്കൈക്കാട്ട് മഠം
മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ എന്നിവർ ചേർന്ന് യജ്ഞശാലയിൽ ദീപം തെളിയിച്ച് യാഗ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.കലവറ നിറക്കൽ ഘോഷയാത്ര, തിരുവാതിര, നൃത്താജ്ഞലി, കലാവിരുന്ന് എന്നിവയുണ്ടായി.
ഞായറാഴ്ച രാവിലെ അരണി കടഞ്ഞ് തീ ഉണ്ടാക്കി ഹോമകുണ്ഡത്തിലേക്ക് അഗ്നി പകരുന്നതോടെ യാഗ ഹോമാദികൾ തുടങ്ങും. രാവിലെ മുതൽ ഭജന, ചാക്യാർകൂത്ത്, പ്രഭാഷണം, അക്ഷര ശ്ലോക സദസ് എന്നിവയുണ്ടാകും . വൈകീട്ട് അഞ്ചിന് സാംസ്കാരിക സഭയിൽ സിനിമ താരങ്ങളായ ജലജ, സന്തോഷ് കീഴാറ്റൂർ എന്നിവർ മുഖ്യാതിഥിയാകും. തുടർന്ന് കൈക്കൊട്ടി കളി, നൃത്ത സംഗീത വിരുന്ന്
എന്നിവയുണ്ടാകും.
തിങ്കളാഴ്ച രാവിലെ 11.30 ന് ആത്മീയ സഭ സ്വാമി അമൃത കൃപാനന്ദപുരിയും എoനീർ മഠാധിപതി
സ്വാമി സച്ചിദാനന്ദ ഭാരതിയും മുഖാതിഥികളാകും.12.30 ന് പ്രതിഭാസഭ സിനിമാ താരം സംയുക്ത വർമ്മ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സാമൂഹ്യ സംസ്കൃതി കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. 6.30ന് കലാവിരുന്ന്, രാത്രി എട്ടിന് കഥകളി,
ചൊവ്വാഴ്ച രാവിലെ 11.30 ന് മേൽശാന്തി സംഗമം, വൈകീട്ട് അഞ്ചിന് സാംസ്കാരിക സഭ രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്യും.വൈകീട്ട് 6.30ന് തിരുവാതിര, നൃത്തസന്ധ്യ.
ബുധനാഴ്ച 1.30 ന് യക്ഷഗാനം, അഞ്ചിന് സാംസ്കാരികസഭ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് സംഗീതജ്ഞൻ രമേശൻ പെരുന്തട്ടയുടെ നേതൃത്വത്തിൽ രാഗസംഗീത സമന്വയം.
വ്യാഴാഴ്ച 3.30ന് സംസ്കൃത സെമിനാർ, 6.30ന് കൈകൊട്ടി കളി, അമൃത നടനം എന്നിവയുണ്ടാകും.
വെള്ളിയാഴ്ച രാവിലെ 11ന് സമാപനസഭ ചേരും





