Information
7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പ്; ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച
15 Apr 20231 മിനിറ്റ് വായന

കൊച്ചിയിൽ നവജാത ശിശുവിന് എടുത്ത പ്രതിരോധ കുത്തിവെയ്പ്പിൽ വീഴ്ച്ച സംഭവിച്ചതായി പരാതി. 7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്.
കുട്ടിക്ക് തുടർച്ചയായി ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ കുടുംബം ആരോഗ്യമന്ത്രിക്കും ജില്ല പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.





