Information
HomeNews

സ്വര്‍ണവില താഴ്ന്നു, പവന് 44,720 രൂപയായി

6 Apr 20231 മിനിറ്റ് വായന
സ്വര്‍ണവില താഴ്ന്നു, പവന് 44,720 രൂപയായി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് താഴ്ന്നു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,720 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ 45000 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ആദ്യമായാണ് സ്വര്‍ണവില 45,000ല്‍ എത്തുന്നത്. 
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക