Information
HomeNews

ഒറ്റയടിക്ക് 400 രൂപ കൂടി; സ്വര്‍ണവില വീണ്ടും 45,000ലേക്ക്

12 Apr 20231 മിനിറ്റ് വായന
ഒറ്റയടിക്ക് 400 രൂപ കൂടി; സ്വര്‍ണവില വീണ്ടും 45,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,960 രൂപയായി. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞദിവസം മുതലാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. 

കഴിഞ്ഞ ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക