Information
സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് 30 ന്
24 Apr 20231 മിനിറ്റ് വായന
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര കണ്ണൂർ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ താവക്കര റോഡിലെ ഫോൺ ടെക് എജുക്കേഷൻ ഹാളിൽ ആണ് സൗജന്യ പരിശീലന ക്ലാസ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9567979567,8089828212 എന്നീ ഫോൺ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.





