Information
2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്, വിതരണം തിങ്കളാഴ്ച മുതൽ; 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു
4 Apr 20231 മിനിറ്റ് വായന

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് നൽകാനാണ് തീരുമാനം. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രിൽ 10 മുതലാണ് പെൻഷൻ വിതരണം ചെയ്യുന്നത്.





