Information
HomeNews

കടന്നപ്പള്ളി , കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 13 ന്

12 Apr 20231 മിനിറ്റ് വായന
കടന്നപ്പള്ളി , കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 13 ന്

പഴയങ്ങാടി (www.payangadilive.in) : കല്യാശ്ശേരി മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയായ കടന്നപ്പള്ളി ഗവ ഹയർ സെക്കൻ്ററി സ്കൂൾ , കൊട്ടില ഗവ ഹയർ സെക്കൻ്റി സ്കൂൾ എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 13 ന് ബഹു നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

കടന്നപ്പള്ളി സ്കൂൾ ഉദ്ഘാടനം രാവിലെ 11.30 നും, കൊട്ടില സ്കൂൾ ഉദ്ഘാടനം ഉച്ചക്ക് 2 മണിക്കും നടക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് കടന്നപ്പള്ളി ഗവ ഹയർ സെക്കൻ്റ്റി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ചത്. നിലവിലുള്ള കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും, 2 ലാബും, ഒരു ലൈബ്രറിയും, ഒരു സ്റ്റാഫ് റും, നാല് ടോയ്ലറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിർവഹണത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കിലയെയും, നിർവഹണ ചുമതല എൽ എസ് ജി ഡി മുഖേനയാണ് നിർവഹിച്ചത്.

കൊട്ടില ഗവ ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന സർക്കാർ തനത് ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി രൂപയാണ് അനുവദിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ക്ലാസ് മുറിയും, വിശാലമായ ലാബും, ടോയ്ലറ്റ് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ 4 ക്ലാസ് മുറികളും, ടോയ്‌ലറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക