Information
HomeNews

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

22 Mar 20231 മിനിറ്റ് വായന
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും ഒരു പവന്‍ 22 കാരറ്റിന് 640 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5420 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ബുധനാഴ്ച 74 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ചെവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44000 രൂപയിലുമാണ് ചെവ്വാഴ്ച വ്യാപാരം നടന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക