Information
ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ 22കാരനെ തേടിയെത്തിയ '18കാരി'ക്ക് അമ്മയുടെ പ്രായവും നാലു മക്കളും
1 Mar 20231 മിനിറ്റ് വായന

ഇൻസ്റ്റഗ്രാമില
ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ 22കാരനെ തേടിയെത്തിയ '18കാരി'ക്ക് അമ്മയുടെ പ്രായവും നാലു മക്കളും മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. 18കാരിയെന്ന് പറഞ്ഞായിരുന്നു 22കാരനെ യുവതി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ശേഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കാമുകിയെ കണ്ട് ഞെട്ടലോടെ പൊട്ടിക്കരഞ്ഞിരിക്കുകയാണ് 22കാരനായ കാമുകൻ.
കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി വീട്ടിലെത്തിയത്. കാമുകിയെ നേരിട്ട് കണ്ടതോടെ കാമുകന്‍ തകർന്ന് പോയി. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. ഇൻസ്റ്റാഗ്രാം കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതേസമയം വീട്ടമ്മയുടെ വീട്ടുകാർ ഇവരെ കാണാനില്ല എന്ന് പറഞ്ഞ് കോഴിക്കോട് പൊലീസിൽ പരാതി നല്‍കിയിരുന്നു. കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. കാമുകനെ കൈകാര്യംചെയ്യാനായിരുന്നു ഇവരുടെ വരവ്. പിന്നീട് പൊലീസ് സ്‌റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കൾ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റി. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.





