Information
കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കും
27 Aug 20221 മിനിറ്റ് വായന

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് എം. വിജിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
- പഴയങ്ങാടി പാലത്തിന്റെ ടെൻഡർ നടപടി തുടങ്ങി. കാവിൻമുനമ്പ് പാലം സാങ്കേതികാനുമതിയുടെ ഘട്ടത്തിലാണ്.
- വെങ്ങര റെയിൽവേ മേൽപ്പാലം പണി പുരോഗമിക്കുകയാണെന്നും വണ്ണാത്തിക്കടവ് പാലം പണി ഡിസംബറിൽ പൂർത്തീകരിക്കുമെന്നും പാലം വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ കെ.എം. ഹാരീഷ് പറഞ്ഞു.
- മാട്ടൂൽ-മടക്കരപ്പാലം, പഴയങ്ങാടി പാലം എന്നിവ അറ്റകുറ്റപ്പണി ചെയ്യുന്നതിനും ജനങ്ങൾക്ക് പ്രയാസം വരാത്തവിധത്തിൽ ഗതാഗതനിയന്ത്രണം വരുത്തി ഓണത്തിനുശേഷം പണി ആരംഭിക്കാനും തീരുമാനിച്ചു.
- കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏഴിലോട്-പുതിയ പുഴക്കര റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി കെ.ആർ.എഫ്.ബി. എക്സിക്യുട്ടീവ് എൻജിനിയർ ഷിബു കൃഷ്ണരാജ് അറിയിച്ചു.
- കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡ്, ചന്തപ്പുര-കണ്ണപുരം റോഡ്, തളിപ്പറമ്പ്-പട്ടുവം - ചെറുകുന്ന് റോഡ് പ്രവൃത്തി പൂർത്തിയായി.
- മാട്ടൂൽ-മടക്കര റോഡ് ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. ഇരിണാവ്-ഇരിണാവ് പാലം വരെയുള്ള റോഡ് പ്രവൃത്തി മഴയ്ക്കുശേഷം ആരംഭിക്കാനും തീരുമാനിച്ചു.
- കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബ് ലൈബ്രറി കെട്ടിടം പൂർത്തിയായി. പ്രസ്തുത കെട്ടിടത്തിന് മുകളിൽ രണ്ടാം ഘട്ട പ്രവൃത്തിയും മടക്കര ഗവ. വെൽെഫയർ എൽ.പി. സ്കൂൾ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
- കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ ഷിബു കൃഷ്ണരാജ് (എക്സി എൻജിനിയർ, കെ.ആർ.എഫ്.ബി.പി.എം.യു.), കെ. ജിഷാകുമാരി (എക്സി. എൻജിനിയർ കെട്ടിട വിഭാഗം), കെ.എം. ഹരീഷ് (പാലം വിഭാഗം), എം. ജഗദീഷ് (റോഡ്സ് വിഭാഗം), അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ.വി. മനോജ് കുമാർ (കെ.ആർ.എഫ്.ബി.), പി. രാം കിഷോർ, കെ. പ്രവീൺ (റോഡ് വിഭാഗം), വ.പി. സാബു, സി. സവിത, ജി.എസ്. ജ്യോതി (കെട്ടിടവിഭാഗം) തുടങ്ങിയവർ സംസാരിച്ചു.





