Information
പോസ്റ്റ് ഓഫീസ് സേവിങ് പദ്ധതി,പ്രതിദിനം 333 രൂപ നീക്കി വയ്ക്കൂ... നേടൂ 16 ലക്ഷം രൂപ തിരികെ...
13 Aug 20221 മിനിറ്റ് വായന

മധ്യവർഗ വിഭാഗം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സേവിംഗ്‌സ് പദ്ധതിയാണ് പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് പദ്ധതി. മികച്ച റിട്ടേണിനൊപ്പം റിസ്‌ക് കുറവ് എന്നതാണ് പോസ്റ്റ് ഓഫിസ് പദ്ധതിയുടെ ഹൈലൈറ്റ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പോസ്റ്റ് ഓഫിസ് ആർഡി അക്കൗണ്ട് ആരംഭിച്ച് അഞ്ച് വർഷമോ 60 മാസമോ കഴിഞ്ഞയുടൻ അക്കൗണ്ട് മെച്വറാകും. ഒരു നിക്ഷേപകന് മൂന്ന് വർഷം കഴിഞ്ഞാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം തന്നെ 50 ശതമാനം ലോൺ എടുക്കാനും സാധിക്കും.
എങ്ങനെയാണ് 16 ലക്ഷം രൂപ നേടേണ്ടതെന്ന് നോക്കാം. പ്രതിദിനം 333.33 രൂപ വീതം ഒരു മാസം 10,000 രൂപ പോസ്റ്റ് ഓഫിസ് ആർഡിയിൽ നിക്ഷേപിക്കണം. പത്ത് വർഷം കൊണ്ട് 12 ലക്ഷം രൂപ നിങ്ങൾ ഇങ്ങനെ നിക്ഷേപിക്കും. പലിശ കൂടി ചേർത്ത് പത്ത് വർഷത്തിന് ശേഷം 16.26 ലക്ഷം രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും.





