Information
HomeNews

സെൻട്രൽ കമാൻഡിൽ 88 സിവിലിയൻ ഒഴിവ്...

29 Jun 20221 മിനിറ്റ് വായന
സെൻട്രൽ കമാൻഡിൽ 88 സിവിലിയൻ ഒഴിവ്...




മഹാരാഷ്ട്രയിലെ ജബൽപുരിലുള്ള മിലിട്ടറി ആശുപത്രിയിൽ 88 സിവിലിയൻ ഒഴിവ്.


തപാൽ വഴി അപേക്ഷിക്കണം.


തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : കുക്ക്


ഒഴിവുകളുടെ എണ്ണം : 04

യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.


തസ്തികയുടെ പേര് : വാർഡ് സഹായിക


ഒഴിവുകളുടെ എണ്ണം : 84

യോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം : 18-25 വയസ്സ്.


എഴുത്തുപരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്ന് 25 വീതവും ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ് എന്നിവയിൽ നിന്ന് 50 വീതവും ചോദ്യങ്ങളുണ്ടാകും.


രണ്ട് മണിക്കൂറായിരിക്കും പരീക്ഷ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച ശേഷം Commandant MH Jabalpur എന്ന പേരിൽ 100 രൂപയുടെ പോസ്റ്റൽ ഓർഡറും അനുബന്ധരേഖകളുമായി


HQ Central Command (BOO-1)

Military Hospital Jabalpur (MP)

482001


എന്ന വിലാസത്തിൽ അയക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക