Information
2025 ഓടെ മലമ്പനി രോഗവും മരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി
25 Apr 20221 മിനിറ്റ് വായന

2025 ഓടെ കേരളത്തിൽ മലമ്പനി രോഗവും മരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മലമ്പനി നിവാരണത്തിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനങ്ങൾ നടക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നിങ്ങനെ 5 ജില്ലകളിൽ ഘട്ടം ഘട്ടമായി പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിന് നൂതന സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്താം ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വർഥമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.





