Kerala
HomeNews

സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ​ഗ്യാരന്റി’

12 Sept 20221 മിനിറ്റ് വായന
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ​ഗ്യാരന്റി’


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഹൈവേകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഡിഎൽപി ബോർഡ്, റണ്ണിംഗ് കോണ്ട്രാക്ട് എന്നിവയ്ക്കൊപ്പം മറ്റൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.


പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുള്ള ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോണ്ട്രാക്ട് ഫോർ ദ മെയിന്‍റനൻസ് (ഒ.പി.ബി.ആർ.സി) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് നടക്കും. ഒ.പി.ബി.ആർ.സി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റോഡുകൾ പണി ഏറ്റെടുത്തവർ 7 വർഷത്തേക്ക് പരിപാലിക്കേണ്ടിവരും. ദ്രുത അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ ജോലികളും അവർ നിർവഹിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക