Information
HomeNews

പഴയങ്ങാടി ലൈവിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത...

9 Nov 20211 മിനിറ്റ് വായന
പഴയങ്ങാടി ലൈവിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത...
പഴയങ്ങാടി ലൈവിന്റെ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് വെച്ച് താവം AVA പെട്രോൾ പമ്പിൽ 23% ഡിസ്‌കൗണ്ട് എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. താവം പെട്രോൾ പമ്പ് അധികൃതരെ വാർത്ത കണ്ട് ആളുകൾ വിളിക്കാൻ തുടങ്ങിയതോടെയാണ് വ്യാജ വാർത്ത ശ്രദ്ധയിൽ പെടുന്നത്. 

വാർത്തയുടെ ഉള്ളടക്കം.


നിലവിൽ ഇങ്ങനെയൊരു ഓഫർ ഇല്ലായെന്ന് പമ്പ് അധികൃതർ വ്യക്തമാക്കി. വ്യാജവാർത്ത പ്രചരിപ്പിച്ച വ്യക്തിയെ കണ്ടെത്താൻ കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു. പഴയങ്ങാടി ലൈവ് ഒഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന വാർത്തകൾക്ക് മാത്രമേ ഞങ്ങൾ ഉത്തരവാദിയായിരിക്കുകയുള്ളൂ. ഗ്രൂപ്പ് ലിങ്ക്, വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ ഞങ്ങളുടെ മീഡിയ ലിങ്കുകൾ വെച്ച് മറ്റുള്ള ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പഴയങ്ങാടി ലൈവും നിയമ നടപടി സ്വീകരിക്കുന്നതാണ്. ഞങ്ങളുടെ ലിങ്ക് വെച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമോ സത്യമാണോ എന്നറിയാൻ വാർത്ത താഴേയുള്ള വാട്സാപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
+91 73O6 422 61O

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക