Information
HomeNews

മാട്ടൂലിൽ പൂട്ടിക്കിടന്ന വിട്ടില്‍ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി.

6 Nov 20211 മിനിറ്റ് വായന
മാട്ടൂലിൽ പൂട്ടിക്കിടന്ന വിട്ടില്‍ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി.




 പഴയങ്ങാടി: പൂട്ടിക്കിടന്ന വിട്ടില്‍ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. മാട്ടൂല്‍ കാവിലെപറമ്ബ് പോസ്റ്റ് ഓഫീസിന് സമീപത്തെ വി.പി.സഹീദിന്റെ വിട്ടില്‍ നിന്നാണ് പണാപഹരണം നടന്നത്.


കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയതിന് ശേഷം കിടപ്പ് മുറിയിലെ അലമാര തുറന്നപ്പോഴാണ് സൂക്ഷിച്ച പണം കാണാതായ വിവരം അറിയുന്നത്. എന്നാല്‍ അലമാരയില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടതുമില്ല എന്നതാണ് വീട്ടുകാരുടെ ആശ്വാസം. പഴയങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഴയങ്ങാടി എസ്.ഐ കെ. ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക