Information
HomeNews

ഫേസ്ബുക്ക് പണിമുടക്കിയപ്പോൾ സക്കർബർഗിന് നഷ്ട്ടപെട്ടത് 44,710 കോടി രൂപ.

5 Oct 20211 മിനിറ്റ് വായന
ഫേസ്ബുക്ക് പണിമുടക്കിയപ്പോൾ സക്കർബർഗിന് നഷ്ട്ടപെട്ടത് 44,710 കോടി രൂപ.



ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും തിങ്കളാഴ്ച മണിക്കൂറുകളോളം പണിമുടക്കിയതോടെ ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സ്വത്ത് കുത്തനെ ഇടിഞ്ഞു.


മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് ബില്യണ്‍ ഡോളറിലധികമാണ് (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്.


ലോകത്തെ ധനികരുടെ പട്ടികയില്‍നിന്നും അദ്ദേഹം പിന്നാക്കം പോയി. ഇപ്പോള്‍ ബില്‍ഗേറ്റ്സിന് പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം ഇടിഞ്ഞത്.


ഫേസ്ബുക്കിന് അകത്തെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 13 മുതല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പരമ്ബര പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു, ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നിവയെല്ലാം ഈ പരമ്ബരയില്‍ പ്രതിപാദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യു.എസ് സര്‍ക്കാറിന്‍റെയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്.



ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒമ്ബതോടെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോകമെമ്ബാടും തടസ്സപ്പെട്ടത്. തകരാര്‍ പരിഹരിച്ചെന്നും ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എന്‍.എസ്) തകരാറാണ് പ്രശ്നമായതെന്ന് കരുതുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക