Information
കാറിൽ കടത്തുകയായിരുന്ന 141 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
14 Aug 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വടകര: കാറില്‍ കടത്തുകയായിരുന്ന 141 കുപ്പി അനധികൃത മാഹി വിദേശമദ്യവുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി അട്ടക്കുണ്ട് പാലത്തിന് സമീപം കെ.എല്‍-57-ബി -7015 നമ്ബര്‍കാറിലാണ് ഇരിങ്ങല്‍ താരേമ്മല്‍ വീട്ടില്‍ ബാബു എന്ന ജംബോ ബാബുവിനെ വടകര എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ടീം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് സി.കെയുടെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് സി.ഇ.ഒമാരായ രതീഷ് എ.കെ, സി.എം സുരേഷ് കുമാര്‍, ഷിരാജ് കെ, ഷംസുദ്ദീന്‍ കെ.ടി, എക്സൈസ് ഡ്രൈവര്‍ രാജന്‍ എന്നിവരും ഉണ്ടായിരുന്നു.





