Information
HomeNews

സ്വാതന്ത്രദിനത്തിൽ 13256 പോസ്റ്റർ നിർമ്മിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നേടി മാടായി ഉപജില്ലയിലെ വിദ്യാർഥികൾ .

16 Aug 20211 മിനിറ്റ് വായന
സ്വാതന്ത്രദിനത്തിൽ  13256 പോസ്റ്റർ നിർമ്മിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നേടി മാടായി ഉപജില്ലയിലെ വിദ്യാർഥികൾ   .

 


എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി   മാടായി ഉപജില്ലയിലെ 13256 വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനചരിത്രവുമായി   പോസ്റ്റർ രചിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നേടി.



  ഉപജില്ലയിലെ ക്ലബ്ബ് കൂട്ടായ്മയായ എഡു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ആണ് പരിപാടികൾ നടന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ നാൾവഴികൾ എന്ന വിഷയത്തിൽ ആസ്പദമാക്കി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ചരിത്രസ്മാരകങ്ങൾ, സംഭവങ്ങൾ, സ്വാതന്ത്ര്യ സമര നേതാക്കളും ആയി ബന്ധപ്പെട്ട വൈവിധ്യ പോസ്റ്ററുകൾ തയ്യാറാക്കിയത്  സ്വാതന്ത്രദിനത്തിൽ വിദ്യാർത്ഥികൾ.  


http://posteraugust15.showmypage.com.  ഈ ലിങ്കിൽ പ്രവേശിച്ച് പേരും വിദ്യാലയത്തിലെ പേരും രേഖപ്പെടുത്തി തയ്യാറാക്കിയ പോസ്റ്റർ  കയ്യിലേന്തിയ ഫോട്ടോ അപ്‌ലോഡ്  ചെയ്യുകയാണ് . തുടർന്ന് വിദ്യാർത്ഥികൾക്ക്  അവരുടെ ഫോട്ടോ കൂടി മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒപ്പുവച്ച സർട്ടിഫിക്കറ്റ്  ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിച്ചു .



ഉപജില്ലാ ഐ.ടി ക്ലബ്ബ് കൺവീനർ ഷാജി.ടി.പി ആണ് ഈ ലിങ്ക് രൂപപ്പെടുത്തിയത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വീഡിയോ  സ്വാതന്ത്ര്യസമരവുമായി വീഡിയോ നിർമ്മിച്ച് വിദ്യാലയങ്ങളിൽ നൽകി.  ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ അസംബ്ലിയും  നടന്നു.


 അവലോകനയോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ജയപ്രകാശ് .കെ അധ്യക്ഷത വഹിച്ചു. ബി.പി.സി പ്രകാശൻ. കെ.സി, എച്ച്. എം. ഫോറം കൺവീനർ പ്രീതാ കുമാരി.ടി , എച്ച് .എം. പ്രതിനിധി ജയശ്രീ പി.വി, സയൻസ് ക്ലബ്ബ് സെക്രട്ടറി പ്രസാദ് പി.വി, സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി രാഘവൻ.കെ.വി., ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി മനോഹരൻ. കെ ,ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി ശാലിനി എൻ .കെ., സംസ്കൃതം അക്കാദമിക് കൗൺസിൽ സെക്രട്ടറി  വാസുദേവൻ ഐ. ടി .ക്ലബ്ബ് സെക്രട്ടറി ഷാജി ടി പി എന്നിവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക