Information
HomeNews

PL FACTS; എന്താണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രിസ്(Ambergris)?, എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില?

10 Jul 20211 മിനിറ്റ് വായന
 PL FACTS; എന്താണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രിസ്(Ambergris)?, എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില?

 PL FACTS; എന്താണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രിസ് (Ambergris)?, എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില?



30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്ദിയുമായി 3 പേർ പിടിയിലായി എന്ന വാർത്ത വന്നതോടെ വായനക്കാർ ഒന്നടങ്കം ആലോചിക്കുന്ന ഒരു ചോദ്യമാണ് 

എന്താണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രിസ്? (Ambergris) 

എന്താണ് ഇതിനു പിന്നിലെ നിയമ പ്രശ്നം.?


അതിലേക്ക്...


Sperm Whale വിഭാഗത്തിൽപെടുന്ന തിമിംഗലങ്ങൾഅപൂർവ്വമായി മാത്രം പുറം തള്ളുന്ന മെഴുക് പോലെയുള്ള ഒരുതരം പദാർത്ഥമാണ് തിമിംഗല ഛർദി.


തിമിംഗലങ്ങൾ കഴിക്കുന്ന ചെറു കടൽ ജീവികളുടെ എല്ലും മുള്ളുമൊന്നും കൊണ്ട് അതിന്റെ കുടലിനു മുറിവേൽക്കാതിരിക്കാൻ കുടലിൽ സ്വയം ഉത്പ്പാദിക്കപ്പെടുന്ന ഒരു വസ്തുവാണിത്.


സസുഗന്ധ ദ്രവ്യ നിർമ്മാനമേഖലയിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ആംബർ ഗ്രീസ്... ആയതിനാൽ ഒഴുകുന്ന സ്വർണ്ണം എന്നും ഇതിനു പേരുണ്ട്.


Sperm whale വിഭാഗത്തിൽപ്പെട്ട തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്ന കാരണത്താൽ, ഇന്ത്യയിൽ ആംബർ ഗ്രീസ് വില്പന, വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. (Under the Wildlife Protection Act 1972)



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക