Information
സ്ത്രീസുരക്ഷക്കായി പിങ്ക് പോലീസ് പട്രോള്‍ ഇനി തളിപ്പറമ്പിലും–ഡയല്‍-1515.
6 Jul 20211 മിനിറ്റ് വായന

തളിപ്പറമ്പ്: സ്ത്രീസുരക്ഷക്കായി പിങ്ക് പോലീസ് പട്രോള്‍ ഇനി തളിപ്പറമ്പിലും.
പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച പിങ്ക് പോലീസിന്റെ സേവനം ഇപ്പോള്‍ കണ്ണൂരിലും തലശേരിയിലും മാത്രമാണ് നിലവിലുള്ളത്.
രണ്ടാഴ്ച്ചകള്‍ക്കകം തളിപ്പറമ്പിലും പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പന്ത്രണ്ട് മണിക്കൂര്‍ നേരമാണ് പിങ്ക് പട്രോള്‍ പ്രവര്‍ത്തിക്കുക.
ഒരു ഓഫീസറും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഒരു ഡ്രൈവറും ഉള്‍പ്പെടുന്നതാണ് യൂണിറ്റ്.
ഇതിനാവശ്യമായ വാഹനം തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.
വനിതാ ഡ്രൈവറുടെ പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്കാണ് പിങ്ക് പട്രോള്‍ പ്രവര്‍ത്തനം ആരംഭിക്കുക.
തിരക്കുള്ള സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി-പ്രൈവറ്റ് ബസുകളില്‍ യൂണിഫോമില്‍ സഞ്ചരിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക,
സ്ത്രീകളുടെയും വികലാംഗരുടെയും സീറ്റുകളില്‍ മറ്റുള്ളവര്‍ യാത്രചെയ്യുന്നത് തടയുക,
ബസിലും ബസ്‌റ്റോപ്പുകളിലും പൂവാലശല്യം ഒഴിവാക്കുക എന്നിവയൊക്കെ പിങ്ക് പോലീസിന്റെ ഡ്യൂട്ടിയാണ്.
1515 എന്ന കണ്‍ട്രോള്‍റൂം നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും.
പിങ്ക് പട്രോള്‍ പോലീസിന്റെ വാഹനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരില്‍ ആരംഭിക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് തളിപ്പറമ്പിലേത്.





