Information
HomeNews

രണ്ട് മാസമായിട്ടും ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 74 ജൂനിയര്‍ ഡോക്ടര്‍മാര്‍ 28 മുതല്‍ പണിമുടക്കും

26 Jun 20211 മിനിറ്റ് വായന
രണ്ട് മാസമായിട്ടും ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 74 ജൂനിയര്‍ ഡോക്ടര്‍മാര്‍ 28 മുതല്‍ പണിമുടക്കും




പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്.


കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയമിച്ച 74 ഡോക്ടര്‍മാരാണ് ശമ്പളം ലഭിക്കാത്തിനെ തുടര്‍ന്ന് പണിമുടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.


2015 ബാച്ചില്‍പെട്ട ഇവരെ ഏപ്രില്‍ 26 നാണ് മൂന്ന് മാസം വരെയോ പുതിയ ബാച്ച് വരുന്നത്‌വരെയോ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റ് എന്ന തസ്തികയില്‍ നിയമിച്ചത്.


പുതിയ ഹൗസ് സര്‍ജന്‍മാരുടെ ബാച്ച് വരാത്ത സാഹചര്യത്തിലായിരുന്നു അടിയന്തിര നിയമനം.


42,000 രൂപയാണ് പ്രതിമാസ അലവന്‍സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവും പകലും കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ചെയ്തിട്ടും ഇതേവരെ


ശമ്പളം ലഭിച്ചില്ലെന്ന് നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.കെ.വിവേകും സെക്രട്ടറി ഡോ.എം.കെ.അഞ്ജലിയും പറഞ്ഞു.


രണ്ട് മാസം തികയുന്ന ഇന്ന് ശമ്പളം ലഭിക്കാത്തപക്ഷം എമര്‍ജന്‍സി സേവനങ്ങള്‍ മാത്രം നിലനിര്‍ത്തി സമരം ചെയ്യാനും 28 മുതല്‍


കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്‌ക്കരിച്ച് സമരം നടത്താനും തീരുമാനിച്ചതായി ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക