Information
പ്രൊഫ്സമ്മിറ്റ് '21 ജൂലൈ 9, 10,11 തീയ്യതികളിൽ ; എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രചാരണങ്ങൾക്ക് തുടക്കം.
27 Jun 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് : എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിൻഡിക്കേറ്റിന് കീഴിൽ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് വർഷം തോറും നടത്തിവരുന്ന പ്രൊഫ്സമ്മിറ്റ് ഇത്തവണ ജൂലൈ 9, 10,11 തീയ്യതികളിൽ നടക്കും.
പ്രൊഫഷണൽ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ സമൂഹ്യ സാംസ്കാരിക തലങ്ങളെ ചർച്ച ചെയ്യുന്ന പ്രൊഫ്സമ്മിറ്റ് മുൻ വർഷങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിന്റെ പാശ്ചാത്തലത്തിൽ പ്രൊഫ്സമ്മിറ്റ് 2021 ന്റെ സന്ദേശം കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പ് ഡിവിഷൻ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ ക്യാമ്പസ് ചേമ്പര്‍ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി.
എട്ട് സെക്ടറുകളിലും വിവിധ യൂണിറ്റുകളിലായി കൊളാഷ് പ്രദർശനം നടത്തി. നൂറുക്കണക്കിന് പ്രവർത്തകർ പങ്കാളികളായി. പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷനും തുടക്കമായി.





