Information
രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ, 1761 മരണം, 2.5 ലക്ഷം രോഗ ബാധിതർ
20 Apr 20211 മിനിറ്റ് വായന

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു.
1,54,761 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 85 ശതമാനമായി കുറഞ്ഞു. 20,31,977 പേര്‍ നിലവില്‍ വിവിധ ഇടങ്ങളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.





