Information
HomeNews

ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 26ന്; ജെഇഇ മെയ്ന്‍ പരീക്ഷ 18 മുതല്‍ 23 വരെ: കേന്ദ്രസര്‍ക്കാര്‍

5 May 20201 മിനിറ്റ് വായന
ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 26ന്; ജെഇഇ മെയ്ന്‍ പരീക്ഷ 18 മുതല്‍ 23 വരെ: കേന്ദ്രസര്‍ക്കാര്‍
ജെ ഇ ഇ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്തുക. ജെ ഇ ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23വരെ നടക്കുമെന്നും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.
നേരത്തെ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷകള്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക