Information
HomeNews

സം​സ്ഥാ​ന​ത്ത് ഈ​മാ​സം 18 മു​ത​ൽ ലോ​ട്ട​റി വി​ൽ​പ​ന പു​ന​രാ​രം​ഭി​ക്കും

5 May 20201 മിനിറ്റ് വായന
സം​സ്ഥാ​ന​ത്ത് ഈ​മാ​സം 18 മു​ത​ൽ ലോ​ട്ട​റി വി​ൽ​പ​ന പു​ന​രാ​രം​ഭി​ക്കും
സംസ്ഥാനത്ത് ഈമാസം ലോട്ടറി വിൽപന പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മേയ് 18 മുതലാണ് ലോട്ടറി വിൽപ്പന പുനരാരംഭിക്കുന്നത്. ജൂൺ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കും.

നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകും. മൂന്ന് മാസത്തിനകം ഈ ടിക്കറ്റിന്‍റെ പണം നൽകിയാൽ മതിയാകും- ധനമന്ത്രി പറഞ്ഞു. നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം അതേ സീരിസ് ടിക്കറ്റുകള്‍ നല്‍കും.

വില്‍പനക്കാര്‍ക്ക് മാസ്കും കൈയുറകളും നല്‍കും. ഏജന്‍റുമാർക്കും ആനുകൂല്യങ്ങൾ നൽകും. കമ്മിഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക