Information
HomeNews

ഡല്‍ഹി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 3358 അധ്യാപക ഒഴിവുകള്‍

9 Jan 20201 മിനിറ്റ് വായന
ഡല്‍ഹി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 3358 അധ്യാപക ഒഴിവുകള്‍

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 3358 ഒഴിവുകളിലേക്ക് ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിനുകീഴിലെ ഗ്രൂപ്പ് ബി തസ്തികയിലാണ് ഒഴിവുകള്‍.

യോഗ്യത, പ്രായപരിധി, ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ക്ക് https://ift.tt/2N31ZUA എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://ift.tt/1mBWtQU എന്ന വെബ്‌സൈറ്റ് വഴി ജനുവരി 24 മുതല്‍ ഫെബ്രുവരി 23 വരെ അപേക്ഷിക്കാം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക