Information
HomeNews

സെന്‍ട്രല്‍ റെയില്‍വെയില്‍ 2562 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം..

9 Jan 20201 മിനിറ്റ് വായന
സെന്‍ട്രല്‍ റെയില്‍വെയില്‍ 2562 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം..

സെന്‍ട്രല്‍ റെയില്‍വെയിലെ വിവിധ ക്ലസ്റ്ററുകളില്‍ 2562 അപ്രന്റീസ് അവസരം. ഒരു വര്‍ഷമാണ് പരിശീലനം. മുംബൈ, പൂനൈ, നാഗ്പൂര്‍, ഭൂസാവാള്‍, സോലാപുര്‍ ക്ലസ്റ്ററുകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ഇലക്‌ട്രീഷ്യന്‍, മെഷിനിസ്റ്റ്, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ്, ഫിറ്റര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്‌ട്രോണിക് സിസ്റ്റം മെയിന്റനന്‍സ് എന്നിവയാണ് ഒഴിവുള്ള ട്രേഡുകള്‍.

50 ശതമാന് മാര്‍ക്കോടെ പത്താംക്ലാസ് ജയിച്ചവര്‍ക്കും ബന്ധപ്പെട്ട് ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്‌സിവിടി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം.

15 മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി. 100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, ഭിന്നശേഷി, വനിതകള്‍ എന്നിവര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. ഓണ്‍ലൈനായി വേണം ഫീസടക്കേണ്ടത്.

യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ജനുവരി 22 നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. http://rrccr.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക