Information
പ്രിന്‍സിപ്പല്‍ ഒഴിവില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്
21 Jan 20201 മിനിറ്റ് വായന

കാസര്‍ഗോഡ്:
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസര്‍ഗോഡ് പരിശീലന കേന്ദ്രത്തില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ 24ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യൂണിവേഴ്‌സിറ്റികള്‍, ഗവണ്‍മെന്റ്/ എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ അല്ലെങ്കില്‍ കാലാകാലങ്ങളില്‍ യു.ജി.സി/ എ.ഐ.സി.ടി.ഇ സംസ്ഥാന സര്‍ക്കാരുകള്‍ കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
25 വയസ്സ് പൂര്‍ത്തിയായവരും 67 വയസ്സ് പൂര്‍ത്തിയാകാത്തവരുമായിരിക്കണം. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലാണ് ഇന്റര്‍വ്യൂ നടക്കുക. യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, അധിക യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രാവിലെ 10ന് മുമ്ബ് ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിലെത്തണം.
വിരമിച്ചവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പെന്‍ഷന്‍ ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പോ അതിന് സമാനമായ രേഖകളോ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ift.tt/1v86KrV





