Information
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസില്‍ 1246 ഒഴിവുകള്‍
10 Jan 20201 മിനിറ്റ് വായന

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസില്‍ രണ്ട് വിജ്ഞാപനങ്ങളിലായി 1246 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. വിവിധ വകുപ്പുകളില്‍ 536 ഒഴിവുകളും - വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ 394 അധ്യാപകര്‍ ഉള്‍പ്പെടെ 710 ഒഴിവുമുണ്ട്.
വിവിധ വകുപ്പുകള്‍: ജൂനിയര്‍ ക്ലാര്‍ക്ക്-254, വെറ്ററിനറി ലൈവ്‌സ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍-78, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) -46, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-38, - അക്കൗണ്ടന്റ്-18, ലാബ് അസിസ്റ്റന്റ് (ബയോളജി)-10 എന്നിവയാണ് കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍. അപേക്ഷ ഫെബ്രുവരി 6 വരെ സമര്‍പ്പിക്കാം.
വിദ്യാഭ്യാസ ഡയറക്ടറേറ്റ്: ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്‌സ്, ഫിസിക്‌സ്, സംസ്‌കൃതം, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപക (പി.ജി.ടീച്ചര്‍) ഒഴിവുകള്‍.
കൂടാതെ എജുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ തസ്തികയില്‍ 316 ഒഴിവുമുണ്ട്. ഈ രണ്ട് തസ്തികകളിലേക്കുമുള്ള അപേക്ഷ ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ https://ift.tt/2N31ZUA എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.





