Information
HomeNews

ബിരുദധാരികള്‍ക്ക് റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റാകാം; 926 ഒഴിവുകൾ..

28 Dec 20191 മിനിറ്റ് വായന
ബിരുദധാരികള്‍ക്ക് റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റാകാം; 926 ഒഴിവുകൾ..

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 926 ഒഴിവുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്. ഭിന്നശേഷി, എക്സ്-സർവീസ് വിഭാഗങ്ങൾക്കുള്ള ഒഴിവുകൾക്കു പുറമെയാണിത്.

പ്രായം: 2019 ഡിസംബർ ഒന്നിന് 20നും 28നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്ക് പാസ് മാർക്ക് മതി. അപേക്ഷാർഥിക്ക് വേഡ് പ്രോസസിങിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്: പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയിൽ വിജയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും. പരീക്ഷയുടെ സിലബസ് ഉൾപ്പടെയുള്ള വിശദവിവരങ്ങൾ https://opportunities.rbi.org.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശമ്പളം: 13150-34990 രൂപ ശമ്പള സ്കെയിലിലാണ് നിയമനം. അസിസ്റ്റന്റ് തസ്തികയിൽ നിയമനം കിട്ടുന്നവർക്ക് വിവിധ അലവൻസുകൾ ഉൾപ്പടെ ആദ്യമാസം ഏകദേശം 36091 രൂപയോളമായിരിക്കും ലഭിക്കുക.

അപേക്ഷാ ഫീസ്: എസ്.സി, എസ്.ടി., ഭിന്നശേഷി, എക്സ്-സർവീസ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50 രൂപയും മറ്റുള്ളവർക്ക് 450 രൂപയുമാണ് ഫീസ്.

അപേക്ഷ: wwww.rbi.org.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ജനുവരി 16 വരെ അപേക്ഷിക്കാം. ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക