Information
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 702 ഒഴിവുകള്‍..
1 Dec 20192 മിനിറ്റ് വായന

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉപവിഭാഗമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സ്ക്രീനർ 419, മൾട്ടി ടാസ്കർ 283 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ കോഴിക്കോട്ട് 30 ഒഴിവുണ്ട്.
സെക്യൂരിറ്റി സ്ക്രീനർ
ചെന്നൈ 114, കോഴിക്കോട് 30, കൊൽക്കത്ത 73, അഹമ്മദാബാദ് 67, ഗോവ 50, ജയ്പുർ 25, ലഖ്നൗ 21, സൂറത്ത് 16, ഭോപ്പാൽ 16. ശ്രീനഗർ 7.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ത്രിവത്സര ബിരുദം. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുനുള്ള കഴിവ്, പ്രാദേശിക ഭാഷയിലുളള പരിജ്ഞാനം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ (ബി.സി.എ.എസ്.) നിന്നുള്ള സാധുവായ എ.വി.എസ്.ഇ.സി. (13 ദിവസം) സർട്ടിഫിക്കറ്റ്. എ.വി.എസ്.ഇ.സി. സർട്ടിഫിക്കറ്റ് ഉള്ളവരെയായിരിക്കും ആദ്യം തിരഞ്ഞെടുക്കുക. ഇവരുടെ അഭാവത്തിൽ, നിർദിഷ്ട സർട്ടിഫിക്കറ്റുള്ള മറ്റുള്ളവരെയും പരിഗണിക്കും.
ശമ്പളം: 25000-35000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
മൾട്ടി ടാസ്കർ
കൊൽക്കത്തയിൽ 20, ശ്രീനഗറിൽ 15, മധുര, തിരുപ്പതി, വഡോദര, റായ്പുർ, ഉദയ്പുർ, റാഞ്ചി, വിശാഖപട്ടണം, ഇൻഡോർ, അമൃത്സർ, മംഗളൂരു, ഭുവനേശ്വർ, അഗർത്തല, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ 18 വീതം, സൂറത്ത്, ഭോപ്പാൽ എന്നിവടങ്ങളിൽ 7 വീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യത: പത്താം ക്ലാസ്സും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനുള്ള അറിവും പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനവും. വിമാനക്കമ്പനികളിലോ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾക്ക് കീഴിലോ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ബാഗേജ്, കാർഗോ ലോഡിങ്, അൺലോഡിങ്, എയർക്രാഫ്റ്റ് കാബിൻ ക്ലീനിങ് ജോലികളിൽ ഒരു വർഷത്തെ പരിചയം.
പ്രായം:നവംബർ 15-ന് 45 വയസ്സാണ് ഉയർന്ന പ്രായപരിധി.
ശമ്പളം: 15000-20000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
ഫീസ്: രണ്ടു തസ്തികകളിലും 500 രൂപ അപേക്ഷാഫീസ് ഉണ്ട്. (വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ബാധകമല്ല). ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: വിജ്ഞാപനവും അപേക്ഷാഫോമും www.aaiclas-ecom.orgഎന്ന വെബ്സൈറ്റിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട വിജ്ഞാപനത്തിൽ നിർദേശിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അയയ്ക്കണം. വിലാസം: The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi-110003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 9.





