Information
ഇന്ത്യന്‍ ഓയിലില്‍ 131 അപ്രന്റിസ് ഒഴിവുകള്‍; നവംബര്‍ 26 വരെ അപേക്ഷിക്കാം..
2 Nov 20191 മിനിറ്റ് വായന

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗർ ഹവേലി എന്നിവിടങ്ങളിലായി ആകെ 131 ഒഴിവുകളാണുള്ളത്. അക്കൗണ്ടന്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത:
അക്കൗണ്ടന്റ് അപ്രന്റിസ്- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ടെക്നീഷ്യൻ അപ്രന്റിസ്- മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്- എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്.
പ്രായം: 18-24 വയസ്സ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:www.iocl.comഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത സർട്ടിഫിക്കറ്റുകളും ജാതിസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കറുത്തമഷിയുപയോഗിച്ച് ചെയ്ത ഒപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. 100 കെ.ബി.യിലധികം വലിപ്പമില്ലാത്ത ജെ.പി.ജി., പി.ഡി.എഫ്. ഫോർമാറ്റിലാണ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 26.





