Information
HomeNews

അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ : 1, 314 ഒഴിവുകള്‍

11 Nov 20191 മിനിറ്റ് വായന
അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ : 1, 314 ഒഴിവുകള്‍


അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികകയിലെ 1, 314 ഒഴിവുകളിലേക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതാണ് ഒഴിവുകള്‍.

യോഗ്യത: 
ബിരുദം. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം. കോണ്‍സ്റ്റബിള്‍/ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ റെഗുലര്‍ സര്‍വീസില്‍ പരിശീലനം ഉള്‍പ്പെടെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിരിക്കണം.
ശാരീരിക യോഗ്യതകള്‍: ഉയരം 167 സെമീ. നെഞ്ചളവ് സാധാരണ നിലയില്‍ 80 സെമീ. അഞ്ച് സെമീ വികസിപ്പിക്കാന്‍ കഴിയണം. പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ഭാരം. കണ്ണട ഇല്ലാതെ മികച്ച കാഴ്ച ശക്തി. കൂട്ടിമുട്ടുന്ന കാല്‍മുട്ട്, പരന്ന പാദം, വെരിക്കോസ് വെയിന്‍ എന്നിവ പാടില്ല.

പ്രായം: 
35 വയസ്.

തെരഞ്ഞെടുപ്പ്:
 എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: 
www.cisfrectt.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ ചെന്നൈ ആസ്ഥാനമായ സിഐഎസ്‌എഫ് സൗത്ത് സോണ്‍ ഡിഐജിക്കാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 
ഡിസംബര്‍ 09

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക