Information
ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ 296 അവസരം: നവംബര്‍ 15 വരെ അപേക്ഷിക്കാം..
20 Oct 20192 മിനിറ്റ് വായന

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്ക് (സെയിൽ) കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 296 ഒഴിവാണുള്ളത്.
ഒഴിവുകൾ:ഓപ്പറേറ്റർ-കം-ടെക്നിഷ്യൻ (ട്രെയിനി) 123, അറ്റൻഡന്റ്-കം- ടെക്നിഷ്യൻ (ട്രെയിനി/ബോയ്ലർ ഓപ്പറേറ്റർ) 53, മൈനിങ് ഫോർമാൻ 14, മൈനിങ് മേറ്റ് 30, സർവേയർ 4, ജൂനിയർ സ്റ്റാഫ് നഴ്സ് (ട്രെയിനി) 21, ഫാർമസിസ്റ്റ് (ട്രെയിനി) 7, സബ് ഫയർസ്റ്റേഷൻ ഓഫീസർ (ട്രെയിനി) 8, ഫയർമാൻ-കം-ഫയർഎൻജിൻ ഡ്രൈവർ (ട്രെയിനി) 36.
ഓപ്പറേറ്റർ-കം-ടെക്നിഷ്യന്റെ (ട്രെയിനി) ഒഴിവുകൾ ഇലക്ട്രിക്കൽ, കെമിക്കൽ, മെക്കാനിക്കൽ, മെറ്റലർജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലും അറ്റൻഡന്റ്-കം-ടെക്നിഷ്യൻ (ട്രെയിനി) ഒഴിവുകൾ ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, ഡ്രിൽ ഓപ്പറേറ്റർ, ഹേർത്ത് മാൻ എന്നീ ട്രേഡുകളിലുമാണ്. സബ് ഫയർസ്റ്റേഷൻ ഓഫീസർ (ട്രെയിനി), ഫയർമാൻ-കം-ഫയർ എൻജിൻ ഡ്രൈവർ (ട്രെയിനി) എന്നീ തസ്തികകളിൽ പുരുഷന്മാർക്കുമാത്രമേ അപേക്ഷിക്കാനാവൂ.
യോഗ്യത
- ഓപ്പറേറ്റർ-കം-ടെക്നിഷ്യൻ (ട്രെയിനി): പത്താം ക്ലാസും ഇലക്ട്രിക്കൽ/കെമിക്കൽ, മെക്കാനിക്കൽ/മെറ്റലർജി/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമയും (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി).
- അറ്റൻഡന്റ്-കം-ടെക്നിഷ്യൻ (ട്രെയിനി): ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ എന്നീ വിഭാഗങ്ങളിലേക്ക് പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ. (എൻ.സി. വി.ടി.)യുമാണ് യോഗ്യത. ഡ്രിൽ ഓപ്പറേറ്റർ വിഭാഗത്തിലേക്ക് പത്താം ക്ലാസും ഏതെങ്കിലും ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ.യും സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഓപ്പൺ കാസ്റ്റ് മൈനുകളിൽ ഡ്രിൽ ഓപ്പറേഷനിൽ ഒരു വർഷത്തെ പരിചയവും വേണം. ഹേർത്ത് മാന് പത്താം ക്ലാസും ഏതെങ്കിലും ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ. യുമുള്ളവർക്ക് അപേക്ഷിക്കാം.
- മൈനിങ് ഫോർമാൻ:പത്താം ക്ലാസും മൈനിങ് എൻജിനീയറിങിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർക്ക് 40 ശതമാനം) ത്രിവത്സര ഫുൾടൈം ഡിപ്ലോമയും മൈൻസ് ഫോർമാൻ സർട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.) ഒരു വർഷത്തെ പരിചയവും.
- മൈനിങ് മേറ്റ്: പത്താം ക്ലാസും സാധുവായ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും (ഡി.ജി.എം.എസ്.) ഒരു വർഷത്തെ പരിചയവും.
- സർവേയർ:പത്താം ക്ലാസും മൈനിങ് ആൻഡ് മൈൻ സർവേയിങ്ങിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർക്ക് 40 ശതമാനം) ത്രിവത്സര ഫുൾടൈം ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും.
- ഫാർമസിസ്റ്റ് (ട്രെയിനി): ഫാർമസി ബിരുദം. അല്ലെങ്കിൽ സയൻസ് പ്ലസ്ടു/ഇന്റർമീഡിയറ്റും കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർക്ക് 40 ശതമാനം) ദ്വിവത്സര ഫാർമസി ഡിപ്ലോമയും. ഇന്ത്യൻ ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പരിചയവും.
- സബ് ഫയർസ്റ്റേഷൻ ഓഫീസർ (ട്രെയിനി):ബിരുദം, നാഗ്പുർ എൻ.എഫ്.എസ്.സി.യിൽനിന്നുള്ള സബ് ഓഫീസർ കോഴ്സ്/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സിന്റെ ഗ്രാജ്വേറ്റ് ഷിപ്പ് എക്സാമിനേഷൻ, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
- ഫയർമാൻ-കം-ഫയർഎൻജിൻ ഡ്രൈവർ:പത്താം ക്ലാസും സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ഒരു വർഷത്തെ പരിചയവും.
- സ്റ്റാഫ് നഴ്സ് (ട്രെയിനി):ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ സയൻസ് പ്ലസ് ടു/ഇന്റർമീഡിയറ്റും ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നേശഷിക്കാർക്കും 40 ശതമാനം മതി) ത്രിവത്സര ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും.
എല്ലാ തസ്തികകളിലേക്കും അപേക്ഷ സ്വീകരിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക. നിർദിഷ്ട ശാരീരിക യോഗ്യത (വിശദവിവരങ്ങൾ വെബ്സൈറ്റിൽ) ഉള്ളവരായിരിക്കണം അപേക്ഷകർ.
പ്രായം: എല്ലാ തസ്തികകളിലും 18-28 വയസ്സാണ് പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാ ഫീസ്:അറ്റൻഡന്റ് -കം-ടെക്നിഷ്യൻ (ട്രെയിനി/ബോയ്ലർ ഓപ്പറേറ്റർ), ഫയർമാൻ കം എൻജിൻ ഡ്രൈവർ (ട്രെയിനി), മൈനിങ് മേറ്റ് തസ്തികകളിൽ 150 രൂപയും മറ്റു തസ്തികകളിൽ 250 രൂപയുമാണ് അപേക്ഷാ ഫീസ്. നെറ്റ് ബാങ്കിങ്/ക്രഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സംവിധാനങ്ങൾ വഴി ഫീസ് അടയ്ക്കാം (ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല). നവംബർ 16 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ:www.sail.co.inഎന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 26 മുതൽ നവംബർ 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം.





