Information
HomeNews

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 179 അധ്യാപക ഒഴിവുകള്‍; നവംബര്‍ നാല് വരെ അപേക്ഷിക്കാം..

30 Oct 20191 മിനിറ്റ് വായന
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 179 അധ്യാപക ഒഴിവുകള്‍; നവംബര്‍ നാല് വരെ അപേക്ഷിക്കാം..

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ - 44, അസോസിയേറ്റ് പ്രൊഫസർ - 68, അസിസ്റ്റന്റ് പ്രൊഫസർ - 67 എന്നിങ്ങനെയാണ് ഒഴിവുകൾ.


യോഗ്യത:യുജിസി/ എഐസിടിഇ/ എൻസിടിഇ അല്ലെങ്കിൽ പോണ്ടിച്ചേരി സർവകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ് യോഗ്യതകൾ ഉള്ളവരായിരിക്കണം അപേക്ഷാർഥികൾ. വിവിധ പഠനവിഭാഗങ്ങളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽനൽകിയിട്ടുണ്ട്.

ശമ്പളം

പ്രൊഫസർ: 1,44,200 - 2,18,200 രൂപ
അസോസിയേറ്റ് പ്രൊഫസർ: 1,31,400 - 2,17,100 രൂപ
അസിസ്റ്റന്റ് പ്രൊഫസർ: 57,700 - 1,82,400 രൂപ
www.pondiuni.edu.in/careersഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഷോട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് അതാത് ഡിപ്പാർട്ട്മെന്റുകളിൽ അഭിമുഖമുണ്ടായിരിക്കും. നിയമനം സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.


അപേക്ഷാ ഫീസ്:

എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല.
ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങൾക്ക് 1000 രൂപ.
ഒബിസി, ഇഡബ്ല്യൂഎസ്, പൊതു വിഭാഗങ്ങളിൽപ്പെടുന്ന വനിതാ അപേക്ഷകർക്ക് 500 രൂപ.
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാല്. കൂടുതൽ വിവരങ്ങൾക്ക് www.pondiuni.edu.in/careersകാണുക

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക