Information
HomeNews

തമിഴ്‌നാട്ടില്‍ 2340 അധ്യാപക ഒഴിവുകള്‍; ശമ്പളം 57,700 - 1,82,400 രൂപ

9 Sept 20191 മിനിറ്റ് വായന
തമിഴ്‌നാട്ടില്‍ 2340 അധ്യാപക ഒഴിവുകള്‍; ശമ്പളം 57,700 - 1,82,400 രൂപ

തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലെ 2340 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർട്സ് ആൻഡ് സയൻസ്, എജ്യുക്കേഷൻ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്.

യോഗ്യത: അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തിൽ പഠിപ്പിക്കാനും അറിയാവുന്നരാകണം അപേക്ഷകർ. പത്താംക്ലാസ്/ പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവർ തമിഴ്നാട് പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റിൽ ജയിക്കണം.

ശമ്പളം: 57,700 - 1,82,400 രൂപ (ലെവൽ 10)

അപേക്ഷ: സെപ്റ്റംബർ നാല് മുതൽ 24 വരെ www.trb.tn.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.


അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 300 രൂപ.

ഒഴിവുള്ള വിഷയങ്ങളും മറ്റ് വിശദവിവരങ്ങൾക്കും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക