Information
HomeNews

സംസ്ഥാനത്ത് നാളെ (04-07-2019) കെ.എസ്. യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു...

3 Jul 20191 മിനിറ്റ് വായന
സംസ്ഥാനത്ത് നാളെ (04-07-2019) കെ.എസ്. യു സംസ്ഥാനവ്യാപകമായി  വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു...






ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാത്തി ചാർജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്. മാർച്ചിൽ പങ്കെടുത്ത നൂറുകണക്കിന് കെഎസ്‌യു പ്രവർത്തകർക്ക് പോലീസിൻറെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റു. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ യിൽ പ്രവേശിപ്പിച്ചു . പോലീസിൻറെ ക്രൂരമായ നടപടിക്കെതിരെ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക