Information
എല്‍.ഐ.സിയില്‍ 590 അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍; ശമ്പളം 32,795-62,315..
10 Mar 20192 മിനിറ്റ് വായന

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ തസ്തികയിലെ 590 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറലിസ്റ്റ്, ഐ.ടി., ചാർട്ടേഡ് അക്കൗണ്ടന്റ്, ആക്ചൂറിയൽ, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്.
ശമ്പളം:32,795-62,315 രൂപ.
പ്രൊബേഷൻ:ഒരുവർഷം.
യോഗ്യത
ജനറലിസ്റ്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഐ.ടി.:കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ എം.സി.എ./ കംപ്യൂട്ടർ സയൻസിൽ എം.എസ്സി.
ചാർട്ടേഡ് അക്കൗണ്ടന്റ്:ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷ വിജയിച്ചിരിക്കണം. ആർട്ടിക്കിൾ പ്രസന്റേഷൻ പൂർത്തിയാക്കിയിരിക്കണം. ഐ.സി.എ.ഐ.
യിലെ അസോസിയേറ്റ് മെമ്പറായിരിക്കണം.
ആക്ചൂറിയൽ:ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചൂറീസ് ഓഫ് ഇന്ത്യ/ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് ആക്ചൂറീസിന്റെ CT1, CT5, 4 പേപ്പറുകൾ (മൊത്തം ആറോ അതിൽ കൂടുതലോ) ജയിച്ചിരിക്കണം.
രാജ്ഭാഷ: ഹിന്ദി/ ഹിന്ദി ട്രാൻസ്ലേഷനിൽ ബിരുദാനന്തര ബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ചിരിക്കണം.
യോഗ്യതകളെല്ലാം 2019 മാർച്ച് 1-നകം നേടിയതാവണം.
പ്രായം:2019 മാർച്ച് 1-ന് 21-30. 1989 മാർച്ച് 2-നും 1998 മാർച്ച് 1-നും ഇടയിൽ (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരാവണം. എസ്.സി., എസ്.ടി.ക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഇളവ് അനുവദിക്കും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതർ എന്നിവർക്ക് 100 രൂപ. ഫീസ് ഓൺലൈനായി മാർച്ച് 22-നകം അടയ്ക്കണം. ഇതിനുള്ള ലിങ്ക് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം വെബ്സൈറ്റിൽ ലഭിക്കും.
തിരഞ്ഞെടുപ്പ്:പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടുഘട്ട പരീക്ഷയുണ്ടാവും. പ്രിലിമിനറി പരീക്ഷ എല്ലാ തസ്തികയ്ക്കും പൊതുവായിരിക്കും. ഇതിന്റെ പരീക്ഷാസ്കീം ഇതോടൊപ്പം പട്ടികയിൽ. മെയിൻ പരീക്ഷ ജനറലിസ്റ്റ്, ഐ.ടി./ ചാർട്ടേഡ് അക്കൗണ്ടന്റ്/ ആക്ചൂറിയൽ, രാജ്ഭാഷ എന്നിങ്ങനെ മൂന്നായി നടത്തും. ഇവയുടെ പരീക്ഷാ സ്കീം വെബ്സൈറ്റിൽ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ലഭിക്കും. മെയിൻ പരീക്ഷ ജയിക്കുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാവും.
പരീക്ഷാതീയതിയും കേന്ദ്രങ്ങളും: പ്രിലിമിനറി പരീക്ഷ മേയ് 4, 5 തീയതികളിലും മെയിൻ പരീക്ഷ 2019 ജൂൺ 28-നും നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ:www.licindia.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം എന്നിവ സ്കാൻചെയ്ത് അപ്ലോഡ്ചെയ്യണം. കൂടാതെ I ------- (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required എന്ന ഡിക്ലറേഷൻ സ്വന്തം കൈപ്പടയിൽ തയ്യാറാക്കി സ്കാൻചെയ്ത് അപ്ലോഡ്ചെയ്യണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 22..





