Information
HomeNews

പത്താംക്ലാസുകാര്‍ക്ക് നാവികസേനയില്‍ ചേരാന്‍ അവസരം; 56900 വരെ ശമ്പളം നേടാം..

10 Mar 20191 മിനിറ്റ് വായന
പത്താംക്ലാസുകാര്‍ക്ക് നാവികസേനയില്‍ ചേരാന്‍ അവസരം; 56900 വരെ ശമ്പളം നേടാം..

നാവികസേനയിൽ ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന നേവി സിവിലിയൻ എൻട്രസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം..

 കൊച്ചി ആസ്ഥാനമായുള്ള സതേൺ നേവൽ കമാൻഡ്, മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡ്, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡ് എന്നിവിടങ്ങളിലായി 554 ഒഴിവുകളുണ്ട്. ഗ്രൂപ്പ് സി, നോൺഗസറ്റഡ്, ഇൻഡസ്ട്രിയൽ തസ്തികകളാണിത്.


ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. 

യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.

പ്രായം:15.03.2019-ന് 18-25 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗത്തിന് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷത്തെ വയസ്സിളവ് ലഭിക്കും. വിമുക്തഭടർ, കായികതാരങ്ങൾ, ഡിപ്പാർട്ട്മെന്റൽ കാൻഡിഡേറ്റ്സ് എന്നിവർക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.

ശമ്പളം: 18,000-56900 രൂപ.


അപേക്ഷാഫീസ്: 205 രൂപ. വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ്/യു.പി.ഐ. ഉപയോഗിച്ചോ നെറ്റ്ബാങ്കിങ് വഴിയോ ആയി ഫീസ് അടക്കണം. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, വിമുക്തഭടർ എന്നിവർക്ക് അപേക്ഷാഫീസ് വേണ്ട.

അപേക്ഷിക്കേണ്ട വിധം:www.joinindiannavy.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥികളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ അപ്ലോഡ് ചെയ്യണം. സംവരണവിഭാഗക്കാർ അത് തെളിയിക്കുന്ന രേഖകളുടെ പകർപ്പും അപ്ലോഡ് ചെയ്യണം..

 ഓൺലൈൻ അപേക്ഷയിൽ നൽകുന്ന മൊബൈൽഫോൺ നമ്പറിലേക്കും ഇ-മെയിൽ ഐ.ഡി.യിലേക്കും എഴുത്തുപരീക്ഷയുടെ തീയതി അറിയിക്കും. 
കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക