Information
HomeNews

ഇന്ത്യന്‍ നാവികസേനയില്‍ ട്രേഡ്‌സ്മാന്‍മേറ്റ് തസ്തികയില്‍ 554 ഒഴിവുകള്‍..

5 Mar 20191 മിനിറ്റ് വായന
ഇന്ത്യന്‍ നാവികസേനയില്‍ ട്രേഡ്‌സ്മാന്‍മേറ്റ് തസ്തികയില്‍ 554 ഒഴിവുകള്‍..

ഇന്ത്യന്‍ നാവികസേനയില്‍ 554 ഒഴിവുകള്‍. അതായത്, ട്രേഡ്‌സ്മാന്‍മേറ്റ് (ഗ്രൂപ്പ് സി ഇന്‍ഡസ്ട്രിയല്‍) തസ്തികയിലാണ് 554 ഒഴിവുകള്‍ കണകാക്കിയിരിക്കുന്നത്. മാത്രമല്ല, വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്ത് 46, മുംബൈയിലെ വെസ്റ്റേണ്‍ നാവല്‍ കമാന്‍ഡ് ആസ്ഥാനത്ത് 502, കൊച്ചിയിലെ സതേണ്‍ നാവല്‍ കമാന്‍ഡ് ആസ്ഥാനത്ത് 06 ഒഴിവുകളാണുള്ളത്. അപേകഷിക്കേണ്ട യോഗ്യത: പത്താം ക്ലാസ്സും ഐടിഐ-യും. പ്രായം 18-25. 2019 മാര്‍ച്ച് 15 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്..

ഈ തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ് ഉള്‍പ്പെടെ ആകെ നൂറുമാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. താല്‍പര്യമുളളവര്‍ മാര്‍ച്ച് 15നുളളില്‍ https://ift.tt/1tLLo2O വഴി ഓണ്‍ലൈനായി അപേക്ഷിക്കുക.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക