Information
റെയിൽവേ ആദ്യ വിജ്ഞാപനം: 35277 ഒഴിവ്, മാര്‍ച്ച് 31 വരെ അപേക്ഷിക്കാം..
7 Mar 20192 മിനിറ്റ് വായന

നാല് കാറ്റഗറി നമ്പറുകളിലായി റെയിൽവേ പ്രഖ്യാപിച്ച മെഗാ റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോൺ ടെക്നിക്കൽ വിഭാഗത്തിലുള്ള 13 തസ്തികകളിലേക്കാണ് 01/2019 കാറ്റഗറി നമ്പറിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35,277 ഒഴിവുണ്ട്. തിരുവനന്തപുരം ആർ.ആർ.ബി.ക്കുകീഴിൽ ഏഴുതസ്തികകളിലായി 897 ഒഴിവാണുള്ളത്..
തസ്തികയും യോഗ്യതയും
• കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം.
• ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, സീനിയർ ടൈം കീപ്പർ: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് അറിഞ്ഞിരിക്കണം.
• കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ട്രെയിൻസ് ക്ലാർക്ക്: 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം.
• അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ: 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് അറിഞ്ഞിരിക്കണം..
പ്രായം
പ്ലസ്ടു അടിസ്ഥാനയോഗ്യതയായ തസ്തികകൾക്ക് 2019 ജൂലായ് ഒന്നിന് 18-30. ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകൾക്ക് 2019 ജൂലായ് ഒന്നിന് 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പരീക്ഷാഫീസ്
500 രൂപ. ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാവുന്നവർക്ക് ഇതിൽ 400 രൂപ തിരിച്ചുനൽകും. എസ്.സി., എസ്.ടി., വിമുക്തഭടർ, അംഗപരിമിതർ, വനിതകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തിക പിന്നാക്കവിഭാഗക്കാർ (വാർഷിക കുടുംബവരുമാനം 50,000 രൂപയിൽ താഴെയുള്ളവർ) എന്നിവർ ഫീസായി 250 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക ബാങ്ക്ചാർജ് കിഴിച്ച് തിരിച്ചുനൽകും.
തിരഞ്ഞെടുപ്പ്
രണ്ടുഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ എല്ലാ തസ്തികയ്ക്കുമുണ്ടാവും. ടൈപ്പിങ് യോഗ്യത വേണ്ട തസ്തികകൾക്ക് മൂന്നാം ഘട്ടത്തിൽ ടൈപ്പിങ് ടെസ്റ്റുമുണ്ടാവും. ട്രാഫിക് അസിസ്റ്റന്റ്, സ്റ്റേഷൻമാസ്റ്റർ തസ്തികകൾക്ക് മൂന്നാംഘട്ടമായി കംപ്യൂട്ടർ അധിഷ്ഠിത അഭിരുചിപരീക്ഷ ഉണ്ടാവും.
പരീക്ഷാസ്കീം
ആദ്യഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ജനറൽ അവയർനസ്-40, ഗണിതം-30, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്-30 എന്നിങ്ങനെ ചോദ്യങ്ങളുണ്ടാവും. 90 മിനിറ്റാണ് പരീക്ഷാദൈർഘ്യം. മൂന്ന് തെറ്റിന് ഒരു മാർക്ക് എന്ന രീതിയിൽ നെഗറ്റീവ് മാർക്കുണ്ടാവും..
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി: മാർച്ച് 31.കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.inസന്ദർശിക്കുക





