Information
എസ്.എസ്.സി ഹയര്‍ സെക്കണ്ടറി ലെവല്‍: 3259 ഒഴിവുകള്‍, അപേക്ഷ ഏപ്രില്‍ അഞ്ച് വരെ..
6 Mar 20191 മിനിറ്റ് വായന

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2019ലെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ വിവിധ തസ്തികകളിലായി 3259 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in-ൽ ഏപ്രിൽ അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.
ഒഴിവുള്ള തസ്തികകൾ
ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്
പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗ്രേഡ് എ
യോഗ്യത:പ്ലസ് ടൂ വിജയം. സി.എ.ജി ഓഫീസിലലേക്കുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സയൻസ് സ്ട്രീമിൽ പ്ലസ് ടൂ പാസാകണം.
പ്രായം:2019 ഓഗസ്റ്റ് ഒന്നിന് 18നും 27നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപേക്ഷാ ഫീസ്:100 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി., പി.ഡബ്ല്യൂ.ഡി., എക്സ്-സർവീസ്വിഭാഗങ്ങളിൽ പെടുന്നവർക്കും ഫീസില്ല.
ഓൺലൈനായി ഏപ്രിൽ ഏഴ് വരെയും എസ്.ബി.ഐ ബ്രാഞ്ചുകളിൽ ഏപ്രിൽ ഒമ്പത് വരെയും ഫീസ് അടയ്ക്കാം. എസ്.ബി.ഐ ബ്രാഞ്ചുകളിൽ ഫീസ് അടയ്ക്കുന്നവർ ഏപ്രിൽ ഏഴ് വൈകിട്ട് അഞ്ചിനുള്ളിൽ ചലാൻ ജനറേറ്റ് ചെയ്യണം.
പരീക്ഷ: പരീക്ഷ മൂന്ന് ഘട്ടമായി നടക്കും. ഒന്നാം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷയുമായിരിക്കും. മൂന്നാം ഘട്ടത്തിൽ സ്കിൽ ടെസ്റ്റും നടത്തും.
ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2019 ജൂലായ് ഒന്ന് മുതൽ 26 വരെ നടക്കും. സെപ്റ്റംബർ 29നാണ് വിവരണാത്മക പരീക്ഷ. വിശദമായ സിലബസ് നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ:എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://ssc.nic.in





