Information
HomeNews

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

14 Feb 20191 മിനിറ്റ് വായന
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ. ഡെന്റല്‍ സര്‍ജന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഫെബ്രുവരി 18 ന് രാവിലെ 9.30 ന് ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. 

അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 0497 2709920.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക