Information
HomeNews

 ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ

22 Feb 20191 മിനിറ്റ് വായന
 ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിലെ ഒരു ഒഴിവ് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. അപേക്ഷ ഫെബ്രവരി 28ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. എഴുത്തുപരീക്ഷയും ഇൻർവ്യൂവും മാർച്ച് ഒന്ന് രാവിലെ 10ന് സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക