Information
നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ ഒഴിവ്
16 Feb 20191 മിനിറ്റ് വായന

കേന്ദ്ര മിനിരത്‌ന കമ്പനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ ബി.കോം ബിരുദധാരികള്‍ക്ക് അവസരം. വിവിധ തസ്തികയില്‍ ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിവിധ യൂണിറ്റുകളിലായുള്ള അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 52 ഒഴിവുകളുണ്ട്. ഭട്ടിന്‍ഡ, പാനിപ്പത്ത്, വിജയ്പുര്‍, കോര്‍പ്പേററ്റ് ഓഫീസ്‌നോയ്ഡ, മാര്‍ക്കറ്റിങ് സെക്ഷന്‍ എന്നീ യൂണിറ്റ്/ ഓഫീസുകളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ക്കറ്റിങ് സെക്ഷനില്‍ 30 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 28





