Information
HomeNews

ജില്ലാ പ്ലാനിങ് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികയില്‍ ഒഴിവ്

16 Feb 20191 മിനിറ്റ് വായന
ജില്ലാ പ്ലാനിങ് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികയില്‍ ഒഴിവ്

വയനാട്: ജില്ലാ പ്ലാനിങ് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികയില്‍ ഒഴിവ്. അതായത്, പദ്ധതി രൂപീകരണം, വിശകലനം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടി കരാര്‍ വ്യവസ്ഥയില്‍ ഐ.ടി എക്സ്പെര്‍ട്ട് (യോഗ്യത ബിടെക്/ഡിപ്ലൊമ ഇന്‍ ഐ.റ്റി/കംപ്യൂട്ടര്‍ സയന്‍സ്, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത അംഗീകൃത ഡി.സി.എ, ഇംഗ്ലീഷ് മലയാളം ടൈപ്പിങ്, ഒരു വര്‍ഷ പ്രവൃത്തി പരിചയം) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. 

ഐ.ടി എക്സ്പെര്‍ട്ടിന് 20000 ഉം ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ക്ക് 15000 വും പ്രതിമാസ വേതനം ലഭിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഫെബ്രുവരി 20ന് രാവിലെ 10ന് ഓഫീസില്‍ എത്തിച്ചേരുക. അന്വേഷണങ്ങള്‍ക്ക് ഫോണ്‍ 04832 734832.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക