അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുന്നു. അതായത്, മാര്‍ച്ച് അഞ്ചിന് രാവിലെ 11-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുളള പോള്‍ അബ്രോ റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മദ്ധ്യമേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ചാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ഇന്‍ഷുറന്‍സ് മെഡില്‍ സര്‍വീസസ് വകുപ്പിന്റെ കീഴിലുളള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒഴിവുകളിലേക്കാണ് നിയമനം.
ഗവ: അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പങ്കെടുക്കാം. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റിസിഎംസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയരി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം അന്നേ ദിവസം ഓഫീസില്‍ ഹാജരാകേണ്ടതാണ്.





